mehandi banner desktop
Chavakkad online

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ പഞ്ചവർഷ ഡിപ്ലോമ: സ്റ്റൈപ്പൻഡോടെ പഠിക്കാം, താമസവും ഭക്ഷണവും സൗജന്യം.

Ft

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സർക്കാർ അംഗീകൃത പഞ്ചവർഷ നാഷണൽ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർത്ഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡും ദേവസ്വം നൽകും. പ്ലസ് ടു ജയിച്ച, 01.01.2026-ൽ 17-നും 26-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.അപേക്ഷാ ഫോറങ്ങൾ ജൂലൈ 6 മുതൽ 16 വരെ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്നും, കിഴക്കേ നടയിലെ ചുമർചിത്ര പഠന കേന്ദ്രത്തിൽ നിന്നും, www.guruvayurdevaswom.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ, ‘അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101’ എന്ന വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.07.2026. കൂടുതൽ വിവരങ്ങൾക്ക് 0487-2556335, എന്ന നമ്പറിൽ ബന്ധപ്പെടാം.

Jan oushadi

Comments are closed.