mehandi banner desktop
Chavakkad online

കടപ്പുറം പഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൽ എൻ.എ.ഡി.സി.പി 8-ാം ഘട്ടം കുളമ്പു രോഗ പ്രതിരോധ വാക്സിനേഷൻ പദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. എം. മനാഫ് ഉദ്ഘാടനം ചെയ്തു.

Jan oushadi

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സാൻ  ഹസീറ ഷിഹാബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  പി. വി. ദിലീപ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  വെറ്ററിനറി സർജൻ ഡോക്ടർ എൻ ബി സെബി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. എ. അഷ്‌ക്കർ അലി സ്വാഗതവും ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Comments are closed.