mehandi banner desktop
Chavakkad online

വിദ്യഭ്യാസ പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു

Ft

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ വിദ്യര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പ്രതിഭ പുരസ്കാരവിതരണവും പ്രതിഭാസംഗമവും മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.   എസ്എസ്എല്‍സി യിലും ഹയര്‍സെക്കന്‍ഡറിയിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പുരസ്കാരവും നൂറ് ശതമാനം വിജയം നേടിയ മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്  പ്രത്യേക ആദരവും നടന്നു. മണ്ഡലത്തില്‍ താമസക്കാരായ വിദേശ വിദ്യാലയങ്ങളില്‍ പഠിച്ചവർ ഉൾപ്പെടെ മുന്നൂറിലധികം വിദ്യര്‍ത്ഥികള്‍ പുരസ്കാരമേറ്റുവാങ്ങി.  പ്രതിഭാ പുരസ്കാര വിതരണ ചടങ്ങിനോടനുബന്ധിച്ച്  കരിയര്‍ ഗൈഡന്‍സ്  പരിശീലകനായ ഷാഹുല്‍ കെ പഴുന്നാന വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചാവക്കാട് നഗരസഭ  ചെയര്‍മാന്‍ എ എച്ച് അക്ബര്‍,  ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍മാന്‍ കെ കെ ജ്യോതിരാജ്, വിവിധ കക്ഷി നേതാക്കളായ ടി ടി ശിവദാസ്,   പി കെ രാജേശ്വരന്‍, സി കാദര്‍,  എന്‍ എസ് സഹൃദയകുമാര്‍  എന്നിവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.