mehandi banner desktop
Chavakkad online

ഒരുമനയൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; ലോറി നിർത്താതെ പോയി

fairy tale

ചാവക്കാട്: ദേശീയപാത 66-ൽ ഒരുമനയൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപമുള്ള സർവീസ് റോഡിലായിരുന്നു അപകടം.​ടാറുമായി പോയ ടാങ്കർ ലോറിയാണ് ബൈക്കിൽ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ ലോറി നിർത്താതെ ഓടിച്ചുപോയി. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ മുഖത്തിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.​ചാവക്കാട്ടെ ഒരു കാർ ഷോപ്പിലെ ജീവനക്കാരനായ മണത്തല സ്വദേശിയാണ് പരിക്കേറ്റ യുവാവ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം വരുത്തിയ ടാങ്കർ ലോറി കണ്ടെത്തുന്നതിനായുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

planet fashion

Comments are closed.