ചാവക്കാട് തഹസിൽദാർ കെ. ടി. ബാബുവിനെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് തഹസിൽദാറായി ചുമതലയേറ്റ പാലയൂർ സ്വദേശി കെ. ടി. ബാബുവിനെ വ്യായാമ സൗഹൃദ കൂട്ടായ്മ ആദരിച്ചു. ചാവക്കാട് മലബാർ സ്ലൈസെസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ കോർഡിനേറ്റർ എച്ച്. എസ് നാസർ പൊന്നാട അണിയിച്ചു.

കൂട്ടായ്മ ഭാരവാഹികളായ മുബാറക് ഇമ്പാർക്ക്, ബാബു ഒരുമനയൂർ, മുഷ്ത്താഖ് ഒരുമനയൂർ, നജീബ് വഞ്ചിക്കടവ്, റസാഖ് ഒരുമനയൂർ, യഹിയ മുത്തന്മാവ്, ഷബീർ ശോഭ, എം വി ഷക്കീൽ, ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
വ്യായാമ സൗഹൃദ കൂട്ടായ്മ അംഗം താഹസിൽദാറായി ചുമതലയേറ്റതിലുള്ള സന്തോഷം പങ്കുവെക്കാൻ എത്തിയ സദസ്സിന് ഹക്കീം ഇമ്പാർക് നന്ദി രേഖപ്പെടുത്തി


Comments are closed.