വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം; ലഹരിക്കടത്തുകാരാക്കാൻ ശ്രമം നടക്കുന്നു – എസ് ഐ പ്രീതി ബാബു

ചാവക്കാട്: യുവതലമുറയെ നശിപ്പിക്കുന്ന എം ഡി എം എ എന്ന മാരക ലഹരി ഉൽപ്പന്നങ്ങളുടെ ഏജന്റ്മാർ വിദ്യാർത്ഥികളെ കരിയർ ആക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും ചാവക്കാട് സബ് ഇൻസ്പെക്ടർ പ്രീത ബാബു. തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മഹാത്മാ ഓഫീസിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയറയിലെ എസ് എസ് എൽ സി. പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. തിരുവത്ര ബാങ്ക് പ്രസിഡണ്ട് ഫസീന സുബൈർ, മുൻസിപ്പൽ കൗൺസിലർമാരായ വിജിത പ്രദീപ്ത, നൂജ ഷാഫി. ടി.എം. ഷാജി, മഹാത്മാ ഭാരവാഹികളായ എച്ച് എം. നൗഫൽ, എം. എസ് ശിവദാസ്, ഹാരിസ് ചാലിൽ, ടി. എം മുഹമ്മദ് ഫാസിൽ. ടി. എം സുഹാസ്, കെ വി ഷാനവാസ് എന്നിവർ പ്രസംഗിച്ചു.



Comments are closed.