mehandi banner desktop
Chavakkad online

രാജാ സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ’ ആഘോഷിച്ചു

fairy tale

ചാവക്കാട്: രാജാ സീനിയർ സെക്കൻഡറി സ്കൂളിൽ  ‘മെറിറ്റ് ഡേ’ ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ ആരംഭിച്ച ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഷഫീഖ് യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ എ ഷമീം ബാവ അധ്യക്ഷത വഹിച്ചു.  പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

planet fashion

മാനേജ്മെൻറ് ട്രസ്റ്റ് അംഗങ്ങളായ എ. അബ്ദുൽ റഫീഖ്,  എ. അബ്ദുൽ അസീം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു   തുടർന്ന് പ്രശസ്ത കലാകാരനും അധ്യാപകനുമായ  രതീഷ് ബാബു നയിച്ച സംഗീത വിരുന്നും അരങ്ങേറി.

സ്കൂൾ മാനേജർ ടി മധുസൂദനൻ,  രാജ അലുംനി  ഭാരവാഹികളായ ഡോ. ഹദീജ അബ്ദുൽ റസാഖ്, ഡോ. സുഹാന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സമ്മാനിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഹെഡ് ബോയ് റസൽ സിറാജ് സ്വാഗതവും ഹെഡ് ഗേൾ മറിയം ഫാരിസ് നാലകത്ത് നന്ദിയും പറഞ്ഞു.

Comments are closed.