mehandi banner desktop
Chavakkad online

അകലാട് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു പേർക്ക് ഗുരുതര പരിക്ക്; ലോറിക്കടിയിൽനിന്നും യുവാക്കളെ പുറത്തെടുത്തത് ഒരു മണിക്കൂറോളം പ്രയത്നിച്ച്

Ft

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അകലാട് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ പെരിയമ്പലം സ്വദേശികളായ തറയിൽ ഷാനവാസ് (24) അജിത് (29) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു

Jan oushadi

ഇന്ന്അ രാവിലെയാണ് അകടം നടന്നത്. നിയന്ത്രണം വിട്ട ടിപ്പർ ലോറിക്കടിയിൽ പെട്ടുപോയ യുവാക്കളെ പുറത്തെടുക്കൽ ഏറെ ശ്രമകരമായിരുന്നു. നാട്ടുകാരും അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അപകടത്തിൽ പെട്ടവരെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തത്.

വി കെയർ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ഷാനവാസിനെ ചാവക്കാട് രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളം ദയ (റോയൽ) ആശുപത്രിയിലേക്കും, തുടർന്ന് വിദഗ്ധ പരിചരണത്തിനായി തൃശ്ശൂർ അമല ആശുപത്രിയിലേക്കും മാറ്റി. അജിത്തിനെ വെളിയംകോട് എമർജൻസി ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.