പാലയൂർ തർപ്പണ തിരുന്നാളിന് തുടക്കം : ദീപ പ്രഭയിൽ തീർത്ഥ കേന്ദ്രം

ചാവക്കാട് : പാലയൂർ തർപ്പണ തിരുന്നാൾ ജൂലായ് 11,12 തീയതികളിൽ തോമാശ്ലീഹായുടെ തർപ്പണ തിരുനാൾ ആഘോഷിക്കും. തർപ്പണ തിരുന്നാളിന്റെ ഭാഗമായുള്ള ദീപലങ്കാരം സ്വിച്ച് ഓൺ കർമ്മം വെള്ളിയാഴ്ച വൈകുന്നേരം ദിവ്യബലിക്ക് ശേഷം ചാവക്കാട് താലൂക് താഹസിൽദാർ കെ ടി ബാബു നിർവഹിച്ചു. തുടർന്ന് നൃത്ത അരങ്ങേറ്റവും, വർണ്ണ മഴയും ഉണ്ടായിരുന്നു.

ജൂലൈ 11 ശനിയാഴ്ച രാവിലെ ദിവ്യബാലിക്കു ശേഷം വീടുകളിലേക്കുള്ള അമ്പു, വള, ശൂലം എന്നിവയുടെ ആശീർവാദ കർമ്മം നിർവഹിക്കും. തുടർന്ന് രാവിലെ 8 മുതൽ വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടത്തും. വൈകീട്ട് 5:30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രുഷ എന്നിവ ഉണ്ടായിരിക്കും. മുഖ്യ കാർമികത്വം മോൺ. ജോർജ് മനാടൻ ( പ്രീസ്റ്റ് ഹോം തൃശൂർ ) തുടർന്ന് വർണ്ണമഴ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 10 മണിക്ക് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പുകളുടെ സമാപനവും തുടർന്ന് ബാന്റ് വാദ്യ സംഗമം ഉണ്ടായിരിക്കുന്നതാണ്.
തോമാശ്ലീഹാ തളിയകുളത്തിൽ തർപ്പണാത്ഭുതം നടത്തി മാമോദീസ നൽകിയതിന്റെ ഓർമ്മത്തിരുന്നാളായ തർപ്പണ തിരുനാൾ ചടങ്ങുകൾ ജൂലൈ 12 ന് നടത്തും. രാവിലെ 6:30ന് ദിവ്യബലി ഉണ്ടായിരിക്കും.
രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന ഉണ്ടായിക്കും.
മുഖ്യ കർമികത്വം റവ. ഫാ. വിൽസൺ പിടിയത്ത് നിർവഹിക്കും. റവ. ഡോ. റോയ് വടക്കൻ തിരുനാൾ സന്ദേശവും നൽകും.
ജൂലൈ 13 രാവിലെ 6:30ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് ഉണ്ടായിരിക്കും.


Comments are closed.