mehandi banner desktop
Chavakkad online

കഴിഞ്ഞ പത്തുവര്‍ഷം കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെചേര്‍ത്തു നിർത്തും –  കെ.മുരളീധരന്‍

Ft

ചാവക്കാട്:  ഭരണമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷം ഏറെ ത്യാഗം സഹിച്ച് കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെ കൈവിടില്ലെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി കെ.മുരളീധരന്‍. കോണ്‍ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റുമായിരുന്ന കെ.എസ്. ദാസന്‍ അനുസ്മരണസമ്മേളനം ചാവക്കാട് മുല്ലത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അധികാരത്തിന്റെ ഏകതുരുത്തായിരുന്ന കേരളത്തില്‍ അധികാരം നഷ്ടപ്പെട്ടിട്ടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പരാജയത്തിന്റെ കാരണമെന്തെന്ന് അന്വേഷിക്കാതെ സ്വയം ന്യായീകരണം നടത്തിയും നുണപ്രചാരണവുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ്. അനുകൂല വേലിയേറ്റമുണ്ടായിട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലുണ്ടായ പരാജയം യു.ഡി.എഫ്. പരിശോധിക്കണമെന്നും തോല്‍വി ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണ സമ്മേളനത്തില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷനായി. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും മത്സ്യത്തൊഴിലാളികളെയും ആദരിച്ചു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എം അലാവുദ്ദീന്‍, സി.എ. ഗോപപ്രതാപന്‍, കെ.പി. ഉമ്മര്‍, ഫൈസല്‍ ചാലില്‍, കെ.വി. ഷാനവാസ്, അരവിന്ദന്‍ പല്ലത്ത്, എച്ച്.എം. നൗഫല്‍,  കെ.എസ്.ദാസന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ കെ.ഡി. വീരമണി, സി. മുസ്താഖലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Jan oushadi

Comments are closed.