Mec7 അമൽ ചമ്മനൂർ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം

ചമ്മന്നൂർ: ശാരീരിക-മാനസിക ആരോഗ്യവും സൗഹൃദവും വളർത്തുന്നതിനൊപ്പം സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച ‘മെക് 7 (Mec7)അമൽ ചമ്മനൂർ ചാപ്റ്ററി’ന്റെ പ്രവർത്തനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

മാനവികമായ ഐക്യത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള ശക്തമായ ഒരു ചാലകശക്തിയായി ഈ പുതിയ യൂണിറ്റ് മാറട്ടെയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചീഫ് ട്രെയിനർ ആശംസിച്ചു.
മെക് 7 അമൽ ചാപ്റ്റർ പ്രസിഡന്റ് അലി പഷ്ണത്തയിൽ അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ കുഞ്ഞിമുഹമ്മത് വീട്ടിപ്പറമ്പിൽ, ജനറൽ സെക്രട്ടറി അഷ്‌ക്കർ അറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.


Comments are closed.