mehandi banner desktop
Chavakkad online

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയെ കാണാതായി; തിരച്ചിൽ തുടരുന്നു

Ft

തളിക്കുളം: സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായി. കോയമ്പത്തൂർ സ്വദേശിയായ തമിഴളകൻ (27) എന്ന യുവാവിനെയാണ് ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ കാണാതായത്.

Jan oushadi

കോയമ്പത്തൂരിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ 13 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് തമിഴളകൻ. കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കാണാതായ യുവാവിനായി നാട്ടുകാരും ലൈഫ് ഗാർഡുമാരും ചേർന്ന് പ്രദേശത്ത് സജീവമായ തിരച്ചിൽ നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments are closed.