വലിയകത്ത് മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം

പുന്നയൂർകുളം : കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന കോൺഗ്രസ്സ് നേതാവ് വലിയകത്ത് മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ ഇന്ദിരാഭവൻ അണ്ടതോടിന്റെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.അണ്ടത്തോട് സെന്ററിൽ നടന്ന ചടങ്ങിൽ സി യു മുസ്തഫ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ എ കെ മൊയ്തുണ്ണി, എൻ ആർ ഗഫൂർ, ഹുസൈൻ മടപ്പൻ, വി മായിൻ കുട്ടി, ഹുസൈൻ വലിയകത്ത്, എം എം ജബ്ബാർ, വി കെ യൂസഫ്, സാദിക്ക് തറയിൽ, അഹ്മദ് കബീർ സഖാഫി, വി എം മുഹമ്മദലി, റാഫി മാലിക്കുളം, ഗണേശൻ പെരിയമ്പലം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.



Comments are closed.