mehandi banner desktop
Chavakkad online

ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു, മകന് ഗുരുതര പരിക്ക്

Ft

മതിലകം : ദേശീയപാതയിൽ എസ്.എൻ പുരം പൊരിബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട് സ്വദേശി കാട്ടുപറമ്പിൽ കബീർ ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മകൻ റംസാന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.​ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും വടക്കോട്ട് പോയിരുന്ന ഇന്നോവ കാറും എതിരെ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിച്ച ആഘാതത്തിൽ കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽ പെട്ട് പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു സ്കൂട്ടർ. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ റംസാൻ നിലവിൽ ചികിത്സയിലാണ്.

Jan oushadi

Comments are closed.