ചാവക്കാട് പരപ്പിൽത്താഴത്ത് സൗജന്യ നേത്രപരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ ഇരുപത്തേഴാം വാർഡിന്റെയും (പരപ്പിൽത്താഴം), ഡോ. റാണി മേനോൻ മാക്സ് വിഷൻ ഐ ഹോസ്പിറ്റൽ, ഗുരുവായൂർ ഹൈജിയ ലാബ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. നം ചാവക്കാട് നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. ശശി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാംകുമാർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.ഡോ. കുൽക്കർണി, ആശാ വർക്കർ സജിനി രാജൻ, കെ.എസ്. സതീശൻ, കെ. വിജയൻ, ലീന അനിൽ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് പരിശോധനയും ചികിത്സയും തേടി.



Comments are closed.