ഗുരുവായൂർ മണ്ഡലം വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിനം ആചരിച്ചു

ചാവക്കാട്: വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സ്ഥാപകദിനം ആചരിച്ചു. ജൂലൈ 20-ന് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സുബൈറ റസാക്ക് പതാക ഉയർത്തി.വനിതകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ചടങ്ങിൽ നേതാക്കൾ സംസാരിച്ചു. വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സമിതി അംഗം നെദീറ കെ. മുഹമ്മദ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചാവക്കാട് മുനിസിപ്പൽ കൺവീനർ നിഷി നജീബ് പ്രവർത്തകർക്ക് സ്ഥാപകദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗുരുവായൂർ മുനിസിപ്പൽ കൺവീനർ ബുഷ്റ അസ്ലം, ചാവക്കാട് മുനിസിപ്പൽ അസിസ്റ്റന്റ് കൺവീനർ ഹസീന അക്ബർ, ഫസീല ജിഷദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്ക് മധുരവിതരണവും നടത്തി.



Comments are closed.