ഇ ഡി യെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ട : സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട്: കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ED) ഉപയോഗിച്ച് സിപിഎമ്മിനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പുത്തൻകടപ്പുറത്ത് സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലുകൾക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രകടനത്തിൽ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു.തുടർന്ന് നടന്ന പൊതുയോഗം സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സിപിഎം തിരുവത്ര ലോക്കൽ സെക്രട്ടറി എം. ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. എച്ച്. സലാം, ടി. എം. ഹനീഫ, പി. കെ. രാധാകൃഷ്ണൻ, പ്രസന്ന രണദിവെ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.



Comments are closed.