mehandi banner desktop
Chavakkad online

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം

fairy tale

പുന്നയൂർക്കുളം: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം  പ്രതിഷേധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ ഭരണാധികാരികൾക്കെതിരെ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുന്നത്തൂർ പാർട്ടി ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം  ആൽത്തറ സെന്ററിൽ സമാപിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ഹസ്സൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മൂസ ആലത്തയിൽ, പി രാജൻ, കെ പി ധർമ്മൻ, അഷ്കർ അറക്കൽ, സലീൽ അറക്കൽ, ടിപ്പു ആറ്റുപുറം, സമീറ സക്കരിയ, നദീറ, പ്രിയ ഗോപിനാഥ്, ബക്കർ തൊട്ടേക്കാടൻ, അഷറഫ് മാവിൻചുവട്, കുഞ്ഞിമൊയ്‌തു ചെമ്മണൂർ, മൊയ്‌തുണ്ണി ചാലിൽ, നാസർ ചെമ്മണ്ണൂർ, ഇസ്ഹാഖ് ചാലിൽ, അഷറഫ് പാപ്പാളി, മയിൻ, ഹമീദ് കോലായിൽ, മൊയ്‌തീൻ അണ്ടത്തോട്, അമീൻ, പി.കെ. കോയ, സഹദ് ആലത്തയിൽ, സുലൈമാൻ ഹാജി, നൗഷാദ് പനന്തറ, ഹമീദ് മാവിൻച്ചുവട്, സുഹൈൽ മടപ്പൻ, തങ്കക്കുട്ടി, രേഖ ഭാസ്ക്കരൻ, ഷെമീറ, ഉൾപ്പെടെയുള്ള ബ്ലോക്ക് മണ്ഡലം നേതാക്കൾ  നേതൃത്വം നൽകി.

planet fashion

Comments are closed.