mehandi banner desktop
Chavakkad online

നീറ്റ് ക്രമക്കേട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിലും, വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ അക്രമിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ച് പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സംഭവത്തിൽ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.​കരീം വി.എച്ച്. അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം മണ്ഡലം കോർഡിനേറ്റർ അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. റസാക്ക് തൊട്ടാപ്പ്, ഷിഹാബ് തൊട്ടാപ്പ്, ഖാദർ ഹാജി, കമറു മുട്ടിൽ, ഉമ്മർ ഹാജി പാപ്പാളി, അഷറഫ് പാപ്പാളി, ഷമീർ ആർ.കെ., കബീർ പുന്ന, താഹിർ ബീച്ച്, അഷറഫ് കെ. തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.​പരിപാടിയിൽ സിദ്ദിഖ് അംബാല സ്വാഗതവും സഗീർ വട്ടേക്കാട് നന്ദിയും പറഞ്ഞു.

planet fashion

Comments are closed.