നീറ്റ് ചോർച്ച, പോലീസ് അതിക്രമം: വടക്കേക്കാട് യൂത്ത് കോൺഗ്രസ്സ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വടക്കേക്കാട്: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, രാഹുൽ ഗാന്ധിക്കെതിരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും വടക്കേക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.മാർച്ചിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ നിർവ്വഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജ്മൽ വൈലത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സമരത്തിൽ സംസ്ഥാന സെക്രട്ടറിമാരായ സൂരജ് ഗുരുവായൂർ, സറൂഖ് തിരുവത്ര, ജില്ലാ സെക്രട്ടറിമാരായ ഹെർബന്നൂസ്, റിഷി ലാസർ, നിയോജകമണ്ഡലം പ്രസിഡണ്ട് നിസാം ആലുങ്ങൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നബീൽ എൽ.എം.കെ എന്നിവർ പങ്കെടുത്തു.കൂടാതെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഷിബു എടക്കര, ഹസ്സൻ വടക്കേക്കാട്, അഷറഫ്, ശ്രീധരൻ, സുഹൈൽ, മണ്ഡലം ഭാരവാഹികളായ റഷീദ്, ഷക്കീർ അണ്ടിക്കോട്ടിൽ, ഗോഗുൽ, സ്മിതേഷ് തുടങ്ങിയവർ സംസാരിച്ചു.പരിപാടിക്ക് നസൽ സ്വാഗതവും യൂനസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.




Comments are closed.