ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; 43 വർഷമായി വാർഷിക ഭൗതിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും ഓഡിറ്റിംഗിലും ഗുരുതര വീഴ്ചകളെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ എന്നിവയുടെ കണക്കുകളിൽ വ്യക്തതയില്ലെന്നും ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറുന്നില്ലെന്നുമുള്ള ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി.

പരാതിയുടെ പശ്ചാത്തലത്തിൽ, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി വിവരങ്ങൾ നേരിട്ട് അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന (Physical Verification) നടന്നിട്ടില്ല.
2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ മാത്രം 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് (Audit Objections) നിലവിലുള്ളത്. വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങൾ, കുങ്കുമം എന്നിവയുടെ വിവരങ്ങൾ കൃത്യമായ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടില്ല.
സാമ്പത്തിക ഇടപാടുകളിൽ കർശനമായ സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച കോടതി, ദേവസ്വത്തിന്റെ പ്രവർത്തനങ്ങളിൽ ഓഡിറ്റ് വിഭാഗത്തിന് ആവശ്യമായ വിവരങ്ങൾ നൽകാൻ അധികൃതർ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി



Comments are closed.