mehandi banner desktop
Chavakkad online

ഷബീർ അണ്ടത്തോടിൻ്റെ  ‘ചിലതരം ചിലന്തികൾ’ പ്രകാശനം ചെയ്തു

Ft

അണ്ടത്തോട്: കവിയും എഴുത്തുകാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 14-ാമത് പുസ്തകമായ ‘ചിലതരം ചിലന്തികൾ’ (സൂക്ഷ്മ കവിതകൾ) പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മുഹമ്മദ് വെളിയത്ത് ആദ്യപ്രതി ഏറ്റുവാങ്ങി.​കെ.വി. മുഹമ്മദ് ഫൈസി പുറങ്ങ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കവി പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി.​ചടങ്ങിൽ ഹക്കീം വെളിയത്ത്, കെ.കെ. അബ്ദുൾ മജീദ് പുവ്വത്തൂർ, എം.സി. അബ്ദു, അഷ്റഫ് ചാലിൽ, കെ.വി. സെയ്തുഹാജി തൊഴിയൂർ, അബു ഹാജി പൂഴികുന്നത്ത്, അണ്ടത്തോട് മഹല്ല് പ്രസിഡൻ്റ് വി.കെ. മുഹമ്മദ്, ദിനേശ് പനന്തറ, ഷിജിൻ വന്നേരി, അബ്ദുസമദ് അണ്ടത്തോട്, വ്യാപാരി വ്യവസായി അണ്ടത്തോട് യൂണിറ്റ് പ്രസിഡൻ്റ് വി.എം. മുഹമ്മദാലി, സി.ബി. റഷീദ് മൗലവി, റീന നടുവിൽപ്പാട്ട്, അലി കണ്ണത്തയിൽ, മമ്മു കടിക്കാട് തുടങ്ങിയവർ സംസാരിച്ചു. വി. അബൂ താഹിർ സ്വാഗതവും, ഗ്രന്ഥകർത്താവ് ഷബീർ അണ്ടത്തോട് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.