mehandi banner desktop
Chavakkad online

ഓൺലൈൻ ലോൺ; ചാവക്കാട് പുന്നയിൽ വീട്ടിൽ കയറി ആക്രമണം

Ft

ചാവക്കാട്: വായ്പാ കുടിശ്ശികയുടെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെയും കുടുംബത്തെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.  പുന്ന സ്വദേശി പുത്തൻപുരയിൽ ഫവീഷിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ചാവക്കാട് പോലീസിൽ പരാതി നൽകി.

Jan oushadi

മുംബൈ ആസ്ഥാനമായുള്ള ഓൺലൈൻ ലോൺ ആപ്പിൽ നിന്നും എടുത്ത വായ്പയുടെ ഒരു മാസത്തെ ഗഡു അടയ്ക്കാൻ മൂന്നാഴ്ച്ച വൈകിയതിനെ തുടർന്നാണ് അക്രമം നടന്നതെന്ന് കുടുംബം ആരോപിക്കുന്നു.

നാലംഗ സംഘം വീടിനുള്ളിൽ കയറി കസേരകളും ഫർണിച്ചറുകളും തകർക്കുകയും, വീട്ടമ്മയെ കൈയേറ്റം ചെയ്യുകയും ചെയ്തതായി ഫബീഷ് പറഞ്ഞു.

കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു സംഘത്തിന്റെ അക്രമം. തുടർന്ന് സംഘം ഫോണിൽ വീടിന്റെയും വീട്ടുകാരുടെയും ചിത്രങ്ങൾ പകർത്തി കമ്പനിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മുംബൈ ഓൺലൈൻ ആപ് കമ്പനിയുടെ ക്വട്ടേഷൻ എടുത്ത സംഘമാണ് വീട്ടിൽ കയറി അക്രമം കാണിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്.

Comments are closed.