mehandi banner desktop
Chavakkad online

എടക്കഴിയൂർ വളയംതോട് റോഡരികിൽ മാലിന്യം തള്ളൽ: കർശന നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

Ft

എടക്കഴിയൂർ വളയംതോട് റോഡരികിൽ മാലിന്യം തള്ളൽ: കർശന നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

Jan oushadi

​പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ വളയംതോട് റോഡരികിൽ രാത്രിയുടെ മറവിൽ വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു. കോഴിവേസ്റ്റ്, പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ തള്ളുന്നത് രൂക്ഷമായ ദുർഗന്ധത്തിനും ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

​പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും നിയമലംഘകർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ അഷ്കർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

​പഞ്ചായത്ത് ട്രഷറർ ആർ വി ആഷിഖ്, കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഹുസൈൻ, ഖലീൽ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Comments are closed.