mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

Ft

ചാവക്കാട്: ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസ് ഓഫീസിന് ഐ.എസ്.ഒ (ISO) സർട്ടിഫിക്കേഷൻ ലഭിച്ചു.ഓഡിറ്റർ ഷാജിക് എം. എച്ചിൽ നിന്നും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, സി.ഡി.എസ് ചെയർപേഴ്സൺ എൻ. കെ. പ്രസന്ന എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.   സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, കെ. എച്ച്. സലാം, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സാജിത, മെമ്പർ സെക്രട്ടറി എ വി സംഗീത, അക്കൗണ്ടന്റ് ജെറീന, കൺവീനർമാരായ ഷിനി, സ്റ്റെപ്ന, ഫൗസിയ എന്നിവരും വിവിധ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. ചാവക്കാട് കുടുംബശ്രീ സി.ഡി.എസിന് ലഭിച്ച മികച്ച നേട്ടത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രവർത്തകർ കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു

Jan oushadi

Comments are closed.