mehandi banner desktop
Chavakkad online

തളിക്കുളത്ത് ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Ft

വാടാനപ്പള്ളി : തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് രാവിലെ ഏകദേശം 7.45 ഓടെയായിരുന്നു സംഭവം.

Jan oushadi

തീപിടിത്തത്തിൽ മില്ലിനുള്ളിലുണ്ടായിരുന്ന മെഷിനറികൾ, ഏകദേശം 400 ലിറ്ററോളം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം ലഭിച്ച ഉടൻ തൃപ്രയാറിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തിൽ മില്ലുടമയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.