ദേശീയപാത 66 തകർന്നു തരിപ്പണം: ചാവക്കാട്ട് നാളെ ജനകീയ ആക്ഷൻ കൗൺസിലിന്റെ രാപ്പകൽ പാത ഉപരോധം

ചാവക്കാട്: ദേശീയപാത 66-ൽ ചാവക്കാട് മുതൽ വില്യംസ് വരെയുള്ള റോഡിന്റെ രൂക്ഷമായ തകർച്ചയിലും അധികൃതരുടെ കടുത്ത അവഗണനയിലും പ്രതിഷേധിച്ച് നാളെ (ചൊവ്വാഴ്ച) ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാപ്പകൽ ദേശീയപാത ഉപരോധ സമരം സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 10:00 മണിക്ക് തെക്കേ ബൈപ്പാസിൽ ശിഫ മെഡിക്കൽസിന് സമീപം നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും.
lപാതയിലുടനീളം വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം പൂർണ്ണമായും ദുസ്സഹമായ അവസ്ഥയിലാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ കുഴികൾ കാരണം അപകടങ്ങൾ പതിവാകുകയും കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്യുന്നു. റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ സമരമാർഗത്തിലേക്ക് നീങ്ങാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്.



Comments are closed.