mehandi banner desktop
Chavakkad online

കപ്പിയൂരിൽ പൂകൃഷി വിളവെടുപ്പ് നടത്തി; മികച്ച നേട്ടവുമായി സജിത ഹരിദാസ്

Ft

​ഗുരുവായൂർ : വാർഡ് 39 കപ്പിയൂരിൽ വിജയകരമായി പൂർത്തിയാക്കിയ പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ജിഷ്മ സുജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Jan oushadi

​കല്ലായിൽ സജിത ഹരിദാസാണ് വാർഡിൽ പൂകൃഷി ഒരുക്കി മികച്ച നേട്ടം കൈവരിച്ചത്. പൂക്കോട് കൃഷിഭവൻ വഴി ലഭ്യമാക്കിയ ഗുണമേന്മയുള്ള വിത്തുകളാണ് മികച്ച വിളവെടുപ്പിലേക്ക് നയിച്ചത്.

​പൂകൃഷിയിൽ ഇത് തന്റെ ആദ്യ അനുഭവമാണെന്നും, ലഭിച്ച മികച്ച വിളവ് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സജിത ഹരിദാസ് പറഞ്ഞു. അടുത്ത വർഷം കൂടുതൽ വിപുലവും മികച്ചതുമായ രീതിയിൽ കൃഷി തുടരുമെന്നും അവർ വ്യക്തമാക്കി. ചടങ്ങിൽ പ്രദേശവാസികളും ജനപ്രതിനിധികളും പങ്കെടുത്തു

Comments are closed.