mehandi banner desktop
Chavakkad online

ഓപ്പറേഷൻ തൂഫാൻ: മന്ദലാംകുന്ന് ‘നന്മ’ വെൽഫെയർ സൊസൈറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Ft

പുന്നയൂർ : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മന്ദലാംകുന്ന് ‘നന്മ’ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

Jan oushadi

​വടക്കേകാട് പോലീസ് ഇൻസ്‌പെക്ടർ ആർ. എൻ. ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ചടങ്ങിൽ ‘നന്മ’ സൊസൈറ്റി പ്രസിഡന്റ് അലി കെ. എം. അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണവും, ജമാഅത്തെ ഇസ്‌ലാമി ഇടക്കഴിയൂർ ഏരിയ പ്രസിഡന്റ് അബ്‌ദുസ്സ്വമദ് അണ്ടത്തോട് സമാപന പ്രഭാഷണവും നിർവഹിച്ചു.

​വെൽഫെയർ പാർട്ടി മന്ദലാംകുന്ന് യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ പി. എ., ‘നന്മ’ ക്ലസ്റ്റർ ലീഡർ ആബിദ സഹദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി സീനത്തലി സ്വാഗതവും പ്രോഗ്രാം കൺവീനർ അഷ്‌കർ പി. കെ. നന്ദിയും പറഞ്ഞു.

Comments are closed.