കളറിംഗ് മത്സരം: അകലാട് എം.ഐ.സി സ്കൂൾ വിദ്യാർത്ഥി ഷഹബാസിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം

അകലാട്: ‘വൗ കിഡ്സ് മാഗസിൻ’ (Wow Kids Magazine) സംഘടിപ്പിച്ച 2025–26 അധ്യയന വർഷത്തെ സംസ്ഥാനതല കളറിംഗ് മത്സരത്തിൽ അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിലെ യുകെജി (UKG) വിദ്യാർത്ഥി ഷഹബാസ് ബിൻ ശിഹാബുദ്ധീന്‍ മൂന്നാം സ്ഥാനം.

അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ASMI) കീഴിൽ കേരളത്തിലുടനീളമുള്ള മുന്നൂറിലധികം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിന് കുട്ടികളോട് മത്സരിച്ച് മികച്ച വിജയം കൈവരിച്ച ഷഹബാസിനെ സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ആദരിച്ചു.
സ്കൂൾ മാനേജർ അഹമ്മദ് കബീർ, പ്രിൻസിപ്പൽ ഫിജുല, വൈസ് പ്രിൻസിപ്പൽ ലീന എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ചടങ്ങിൽ ഷഹബാസിന്റെ മാതാപിതാക്കളും പങ്കെടുത്തു. വിദ്യാർത്ഥിയുടെ സർഗ്ഗാത്മക മികവിനെ അഭിനന്ദിച്ച സ്കൂൾ അധികൃതർ തുടർപഠനത്തിനും ഭാവിയിലെ നേട്ടങ്ങൾക്കും ആശംസകൾ നേർന്നു.



Comments are closed.