
തളിക്കുളം : ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ മകൻ രാജു (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം.

ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ വടക്കുഭാഗത്ത് നിന്നും വന്ന ബൈക്ക് ഇയാളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിനെയും ബൈക്ക് യാത്രക്കാരായ മലപ്പുറം വെളിയംകോട് സ്വദേശി ഷംഷാദ് (31), പാലക്കാട് പട്ടാമ്പി സ്വദേശി മുനീർ (38) എന്നിവരെയും തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി വൈകി രാജു മരണത്തിന് കീഴടങ്ങുകയായിരുന്നു.



Comments are closed.