mehandi banner desktop
Chavakkad online

ചെന്നൈയിൽ നടക്കുന്ന ദേശീയ ഖോ ഖോ മത്സരത്തിന് ഗുരുവായൂരിന്റെ പെൺപട; സംസ്ഥാന തലത്തിൽ ചരിത്രവിജയവുമായി ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ

Ft

ഗുരുവായൂർ: ചെന്നൈയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനികൾ. പാലക്കാട് എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന പത്താമത് സി.ബി.എസ്.ഇ ക്ലസ്റ്റർ ഖോ ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ടീം ഈ ചരിത്ര നേട്ടം കൈവരിച്ചത്.

Jan oushadi

​സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിലെ മുഴുവൻ വ്യക്തിഗത പുരസ്കാരങ്ങളും ദേവസ്വം സ്കൂളിലെ താരങ്ങൾ സ്വന്തമാക്കി. കൂടാതെ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ട്രോഫിയും നേടാൻ സ്കൂളിന് സാധിച്ചു. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഋധിക മികച്ച കളിക്കാരിയായും (Best Player), നക്ഷത്ര മികച്ച ചെയ്സറായും (Best Chaser), അലംകൃത മികച്ച ഡിഫെൻഡറായും (Best Defender) തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ വി. അദിത് മികച്ച ചെയ്സറായുള്ള (Best Chaser) പുരസ്കാരവും നേടി.

​കായിക പരിശീലകരായ വൈശാഖ്, ലിഷ എന്നിവരുടെ കഠിനാധ്വാനവും മികച്ച പരിശീലനവുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ. സംസ്ഥാനതലത്തിൽ സ്കൂളിന് പെരുമയേറ്റി ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയ കായികതാരങ്ങളെയും പരിശീലകരെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.

Comments are closed.