mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് തുടക്കമായി

Ft

ചാവക്കാട് : നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസ്. (CDS) സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
​സി.ഡി.എസ്. ചെയർപേഴ്സൺ എൻ.കെ. പ്രസന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മാത്രംകോട്ട്, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ ബക്കർ എന്നിവർ ആശംസകൾ അറിയിച്ചു.

Jan oushadi

​കൂടാതെ, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സാജിത, മെമ്പർ സെക്രട്ടറി സംഗീത, കൺവീനർമാരായ നഫല, ഫൗസിയ, സ്റ്റെപ്ന എന്നിവരും ചടങ്ങിൽ സംസാരിച്ചു.

​അക്കൗണ്ടന്റ് ജെറീന, സി.ഡി.എസ്. അംഗങ്ങൾ, വിവിധ പ്രാദേശിക സംരംഭകർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ എം.ഇ. കൺവീനർ ഷിനി നന്ദി രേഖപ്പെടുത്തി.

Comments are closed.