mehandi banner desktop
Chavakkad online

പൊതുജനാരോഗ്യ-ശുചിത്വ സേനാനികൾക്ക് ആദരവുമായി ചാവക്കാട് നഗരസഭ 13-ാം വാർഡ്, സ്നേഹപ്പുടവ സമ്മാനിച്ചു.

Ft

ചാവക്കാട് : നാടിന്റെ ശുചിത്വത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന തൊഴിലുറപ്പ് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവർക്ക് ചാവക്കാട് നഗരസഭ 13-ാം വാർഡിന്റെ നേതൃത്വത്തിൽ സ്നേഹപ്പുടവ നൽകി ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി തെക്കൻ പാലയൂർ ഹെൽത്ത് സെന്റർ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകനും മുൻ വാർഡ് കൗൺസിലറുമായ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.​വാർഡ് കൗൺസിലർ ആരിഫ് പാലയൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദൈനംദിന ജീവിതത്തിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നവരാണെങ്കിലും, സമൂഹത്തിന്റെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഇവരുടെ സേവനങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിന്റെ സ്നേഹവും സമത്വവും പങ്കുവെക്കുന്നതിനൊപ്പം ഇവർക്ക് അർഹമായ ആദരം നൽകുക കൂടിയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിട്ടതെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.​ചടങ്ങിൽ പൊതുപ്രവർത്തകരായ ദസ്തഗീർ മാളിയേക്കൽ, ലത്തീഫ് പാലയൂർ, അനീഷ് പാലയൂർ, സുഭാഷ് പൂക്കാട്ട്, സൈതലവി, അബ്ദുൽ റഷീദ് എന്നിവരും ആശാ വർക്കർ ബവിത, തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധി സുശീല, ഹരിത കർമ്മ സേന പ്രതിനിധി രജനി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷെബീർ മാളിയേക്കൽ സ്വാഗതവും സി.എം. മുജീബ് നന്ദിയും പറഞ്ഞു

Jan oushadi

Comments are closed.