mehandi banner desktop
Chavakkad online

ചാവക്കാട് കോൺഗ്രസ്സ് ഒൻപതാം വാർഡ് കുടുംബ സ്നേഹ സംഗമം സമാപിച്ചു

Ft

ചാവക്കാട്: ചാവക്കാട് മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 22-ാമത് കുടുംബ സ്നേഹ സംഗമം മുതുവട്ടൂർ അച്ചാണത്ത് പറമ്പിലെ പുന്ന നൗഷാദ് നഗറിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് സംഗമം അരങ്ങേറിയത്.

Jan oushadi

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ ക്യാമ്പ് കെ.പി.സി.സി. സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിന കുടുംബസംഗമം എ.ഐ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുകയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. പൂർവ്വകാല കോൺഗ്രസ്സ് പ്രവർത്തകരെ അർബൻ ബാങ്ക് ചെയർമാൻ എ.ടി. സ്റ്റീഫൻ മാസ്റ്റർ ആദരിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും നടന്നു.

വൈകിട്ട് നടന്ന സമാപന സമ്മേളനം ചലച്ചിത്ര താരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. കെ.വി. സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പുരസ്കാരം നൽകി ആദരിച്ചു. സീനിയർ കോൺഗ്രസ്സ് നേതാവ് പി.കെ. അബൂബക്കർ ഹാജിയെ ‘കർമ്മജ്യോതി’ പുരസ്കാരവും, അബ്ദുൾ ഖാദറിനെ ‘പത്തേമാരി’ അവാർഡും നൽകി ആദരിച്ചു. സരോജിനിയമ്മയ്ക്ക് കാവ് സംരക്ഷണ അവാർഡും സി.സി. അജിത്ത് കുമാറിന് മികച്ച കർഷക അവാർഡും സമ്മാനിച്ചു. ഓണപ്പുടവ, ഓണക്കിറ്റ്, ഔഷധ കിറ്റ്, പെൻഷൻ എന്നിവയുടെ വിതരണവും ഇതോടൊപ്പം നിർവഹിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻകുട്ടി, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത്, എ.ടി. സ്റ്റീഫൻ മാസ്റ്റർ, എൻ.എം.കെ. നബിൽ, ബീന രവിശങ്കർ, ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, കരിക്കയിൽ സക്കീർ, ജമാൽ താമരത്ത്, എച്ച്.എം. നൗഫൽ, നിഖിൽ ജി. കൃഷ്ണൻ, നൗഷാദ് തെക്കുംപുറം, കെ. നവാസ്, പി.കെ. സുരേഷ്, കെ.വി. ഷാനവാസ്, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണൻ, കെ.എച്ച്. ഷാഹുൽ ഹമീദ്, കൗൺസിലർ ഷെർമിള സത്താർ, സി.എസ്. സൂരജ്, വി.എസ്. നവനീദ്, അബ്ദുൾ ജലീൽ, സി.എം. മനോഹരൻ, ഫെബിന നൗഷാദ്, സീന നൗഷാദ്, തന്നൂജ ഷാഫി, ബ്രിജിത പ്രദീപ്, ആസിഫ് പാലയൂർ, വി.എസ്. ജോബി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.