mehandi banner desktop
Chavakkad online

ഓവുങ്ങൽ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു : വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു

Ft

ചാവക്കാട് ​: ഓവുങ്ങൽ നാട്ടുകൂട്ടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിശാരടി നിർവഹിച്ചു.

Jan oushadi

​ ജാഫർ, ഉമേഷ്, ഉണ്ണികൃഷ്ണൻ, റസാക്ക് ആലുംപടി, അലിഖാൻ, അസീസ്, നൗഷാദ്, എൻ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് പ്രേമാജി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

​പരിപാടിയുടെ ഭാഗമായി പ്രദേശത്തെ മുപ്പതോളം അമ്മമാർക്ക് പത്താം വാർഡ് കൗൺസിലർ സുജാത സത്യൻ ഓണക്കോടി വിതരണം ചെയ്തു. കുട്ടികളും സ്ത്രീകളും യുവാക്കളുമടക്കം വലിയ ജനപങ്കാളിത്തത്തോടെയാണ് ഓണാഘോഷം നടന്നത്.

Comments are closed.