mehandi banner desktop
Chavakkad online

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവത്തിന് തുടക്കമായി

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം 2026ന് തുടക്കമായി. സിനിമ സംവിധായകനും ഗാന രചയിതാവുമായ റഷീദ് പാറക്കൽ ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് മുഖ്യാതിഥിയായി. കലാഭവൻ സലിം മുഖ്യ പ്രഭാഷണം നിർവഹിച്ചു.

Jan oushadi

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.അഷ്ക്കർ അലി, ഹസീറ ശിഹാബ്, പഞ്ചായത്ത് മെമ്പർമാരായ എം.എസ്.പ്രകാശൻ, രാജേഷ്, സുലൈഖ, സുമിന അജ്മൽ, റംല ഹമീദ്, റാഹില വഹാബ്, എ.കെ.മുനീർ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഇ.എസ്.പ്രീത എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.ദിലീപ്കുമാർ സ്വാഗതവും സെക്രട്ടറി സി.എസ്. സുഹാസ് നന്ദിയും പറഞ്ഞു.

Comments are closed.