mehandi banner desktop
Chavakkad online

ഞങ്ങളും ഒപ്പമുണ്ട്’; നേപ്പാളിനായി പ്രാർത്ഥനയോടെ കോട്ടപ്പുറം ജി.എഫ്.യു.പി സ്കൂളിലെ കുരുന്നുകൾ

Ft

തിരുവത്ര: നേപ്പാളിലെ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രാർത്ഥനകളുമേകി കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ കുരുന്നുകൾ. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർഥികളാണ് മെഴുകുതിരികൾ തെളിയിച്ച് നേപ്പാളിനായി പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചത്.ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവാനും ആശ്വാസം പകരാനുമുള്ള സന്ദേശമുയർത്തിയായിരുന്നു കുട്ടികളുടെ ഐക്യദാർഢ്യം. ചടങ്ങിൽ പ്രധാനാധ്യാപിക പി. കെ. റംല ബീവി, ക്ലാസ് അധ്യാപകരായ പി. ആർ. ഷീജ, പി. എം. ഹസീന, എം. കെ. സലീം, സയന ചായൂർ, എ. ബി. രോഹിണി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.ഞങ്ങളും ഒപ്പമുണ്ട്’; നേപ്പാളിനായി പ്രാർത്ഥനയോടെ കോട്ടപ്പുറം ജി.എഫ്.യു.പി സ്കൂളിലെ കുരുന്നുകൾ

Jan oushadi

Comments are closed.