സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസിന് വെങ്കല നേട്ടം

ചാവക്കാട്: സംസ്ഥാനതല വാക്കോ (WAKO) കേരള കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ വിദ്യാർത്ഥി എ. ആർ. മുഹമ്മദ് റസിൻ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ റസിൻ, ‘യംഗർ കേഡറ്റ്’ കിക്ക് ലൈറ്റ് വിഭാഗത്തിലാണ് മികച്ച പോരാട്ടം കാഴ്ചവെച്ച് മൂന്നാം സ്ഥാനം നേടിയത്.കോഴിക്കോട് വടകര ഐ.പി.എം അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. ചാവക്കാട് പേരകം അത്താറത്തും വീട്ടിൽ റിയാസ്-ഫസീല ദമ്പതികളുടെ മകനാണ് ഈ കൊച്ചു പ്രതിഭ. ഫുടോഷിൻ കരാട്ടെ അസോസിയേഷനിലെ റെൻഷി അനു വടക്കനാണ് റസിന്റെ പരിശീലകൻ.




Comments are closed.