പവർകട്ട് – എസ്‌ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കടപ്പുറം : പവർകട്ടും അപ്രതീക്ഷിത വൈദ്യുതി മുടക്കവും അവസാനിപ്പിക്കുക, ജനങ്ങളെ ഇരുട്ടിലാക്കുന്ന അധികൃതരുടെ നടപടി തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്‌ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പുത്തൻകടപ്പുറം സെന്ററിൽ പ്രതിഷേധ പ്രകടനം നടന്നു.ജനങ്ങൾക്ക് വേണ്ടത് വെറും വാഗ്ദാനങ്ങളല്ല, മറിച്ച് കൃത്യമായ വൈദ്യുതി വിതരണമാണെന്നും അടിയന്തരമായി ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.പ്രതിഷേധ പരിപാടി പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ബേബി റോഡ് ബ്രാഞ്ച് പ്രസിഡന്റ് റഫീദ് സ്വാഗതം ആശംസിച്ച ചടങ്ങിന് തിരുവത്ര ബ്രാഞ്ച് പ്രസിഡന്റ് ഫുർക്കാൻ നന്ദി പറഞ്ഞു. മൻസൂർ ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു.




Comments are closed.