mehandi banner desktop
Chavakkad online

മാധവികുട്ടി പുരസ്‌ക്കാരം പെരുമാൾ മുരുകന്; സമർപ്പണം നാളെ

Ft

പുന്നയൂർക്കുളം : പ്രശസ്‌ത സാഹിത്യകാരി മാധവികുട്ടിയുടെ ഓർമ്മക്കായി പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്‌ക്കാരം  എഴുത്തുകാരനും കോയമ്പത്തൂർ സ്വദേശിയുമായ പെരുമാൾ മുരുകന് സമ്മാനിക്കും. സാഹിത്യ സമിതിയുടെ അഞ്ചാം വാർഷിക സമ്മേളനവും പുരസ്‌ക്കാര സമർപ്പണവും 15ന് വൈകീട്ട് 4.30-ന് കുന്നത്തൂർ പി.എം. പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രമുഖ കവി കെ. സച്ചിദാനന്ദൻ  മുഖ്യപ്രഭാഷണം നിർവഹിക്കും. എൻ.കെ. അക്ബർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ഹസ്സൻ, സഹകരണബാങ്ക് പ്രസിഡണ്ട് പി. ഗോപാലൻ തുടങ്ങിയവർ  സംബന്ധിക്കും. സാഹിത്യ സമിതി ഭാരവാഹികളായ ഉമ്മർ അറക്കൽ, കെ.ബി. സുകുമാരൻ, ഡെറിപോൾ, ഷാജൻ വാഴപ്പുള്ളി, ദിവാകരൻ പനന്തറ എന്നിവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.

Jan oushadi

Comments are closed.