പാപ്പാളിയിൽ എൻഎച്ച് 66 നടപ്പാത നിർമ്മിക്കണം: പാപ്പാളി യാത്ര സംരക്ഷണ സമിതി’ രൂപീകരിച്ചു

പുന്നയൂർക്കുളം: ദേശീയപാത 66-ൽ പാപ്പാളിയിൽ വിദ്യാർത്ഥികളുടെയും ബസ് യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ സർവ്വകക്ഷിയോഗം ചേർന്നു. അണ്ടത്തോട് അണ്ടർപാസിനും ബദർ പള്ളി അണ്ടർപാസിനും ഇടയിൽ പാപ്പാളിയിൽ നടപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്.

ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളെ ഉൾപ്പെടുത്തി ‘പാപ്പാളി യാത്ര സംരക്ഷണ സമിതി’ എന്ന പേരിൽ രൂപീകരിച്ച പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി ചെയർമാൻ സക്കരിയ പൂക്കാട്ടിൽ, കൺവീനർ ലത്തീഫ് കോലയിൽ, ട്രഷറർ ആലത്തയിൽ മൂസ, വൈസ് ചെയർമാൻ എം.സി. ഗഫൂർ, ജോയിന്റ് കൺവീനർ എം.എം. മുബഷിർ, രക്ഷാധികാരികൾ സാലിഹ് തേച്ചൻപുരക്കൽ, സുബൈർ ഐനിക്കൽ, മുസ്തഫ കമാൽ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സൈനബ ഷുക്കൂർ (പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ), ബുഷറ സുബൈർ (18-ാം വാർഡ് മെമ്പർ), എം.വി. ഷിനോദ് (19-ാം വാർഡ് മെമ്പർ), ടി.എം. നവാസ്, മജീദ് തെക്കേകാട്ടിൽ, അൻവർ കോലയിൽ, ബക്കർ ചന്ദനത്ത്, ടി കെ നൗഷാദ്., ആലിക്കുട്ടി കോലയിൽ, പി എച്ച് ശാഹു എന്നിവരെയും തിരഞ്ഞെടുത്തു.
പുന്നയൂർക്കുളം പഞ്ചായത്തിലെ 17, 18, 19 വാർഡുകളിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് ആവശ്യമായ സമരപരിപാടികൾക്ക് സംഘടന രൂപം നൽകും. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച വാർഡ് മെമ്പർമാർ ഉറപ്പുനൽകി. നടപ്പാത നിർമ്മാണത്തോട് അധികാരികൾ പുറംതിരിഞ്ഞു നിന്നാൽ ശക്തമായ സമര പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് പുതിയ ഭാരവാഹികൾ യോഗത്തെ അറിയിച്ചു.
പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ശുക്കൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ടി.എം. നവാസ് (ഗ്രാമസ്വരം) സ്വാഗതവും 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ നന്ദിയും പറഞ്ഞു.



Comments are closed.