mehandi banner desktop
Chavakkad online

എഴുത്തുകാരി സബീഖ ഫൈസലിനെ ആദരിച്ചു

Ft

ചാവക്കാട്: എഴുത്തുകാരി സബീഖ ഫൈസലിനെ ഗ്രാൻമയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രാൻമ പ്രസിഡന്റ് പി.എം. യഹിയ അധ്യക്ഷത വഹിച്ചു.​സാമൂഹ്യ പ്രവർത്തകൻ ഫിറോസ് തൈപ്പറമ്പിൽ, മനോരമ എഡിറ്റർ ശിവദാസൻ എന്നിവർ ചേർന്ന് സബീഖ ഫൈസലിനെ ഷാൾ അണിയിച്ചു. മാധ്യമപ്രവർത്തകരായ റാഫി വലിയകത്ത്, ഹാരിസ് സിസിടിവി, ഷൈനി ചാവക്കാട്, ഷക്കീർ ചാവക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.​ഗ്രാൻമ സെക്രട്ടറി പി.പി. അബൂബക്കർ സ്വാഗതവും ഫിറോസ് കഴുത്താക്കൽ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.