ഹോട്ടലുകളിൽ ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഒരുമനയൂർ: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ വൃത്തി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മാർഗ്ഗനിർദ്ദേശങ്ങളും അടങ്ങിയ പോസ്റ്ററുകൾ പതിക്കുകയും ജീവനക്കാർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.ഭക്ഷ്യസുരക്ഷയും പരിസരശുചിത്വവും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം. വോളന്റിയർമാരായ ജാസിൻ, ഹാദി, സഫൽ സിദ്ധിഖ്, ആദിത്യൻ, പ്രോഗ്രാം ഓഫീസർ പി. എം. തജ്രി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Comments are closed.