mehandi banner desktop
Chavakkad online

യുവനാളം വർണോത്സവം ചിത്രരചനാ മത്സരത്തിൽ മികവ് തെളിയിച്ച് എം ഐ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ.

Ft

അകലാട്: പാവറട്ടി യുവനാളം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. വിവിധ വിഭാഗങ്ങളിലായി മത്സരിച്ച വിദ്യാർത്ഥികളിൽ മൂന്ന് പേർ സമ്മാനങ്ങൾ നേടി.യു കെ ജി സി ക്ലാസിലെ സോഹൽ എസിൻ ഫാരിസ് രണ്ടാം സമ്മാനവും, ഗ്രേഡ് ഫോർത് എയിലെ മുഹമ്മദ് ഹനാൻ ആർ.എച്ച്, ഗ്രേഡ് ഫിഫ്ത് എയിലെ ആയിഷ മിൻഹ എന്നിവർ മൂന്നാം സമ്മാനവും കരസ്ഥമാക്കി.വിദ്യാർത്ഥികളുടെ കലാപരമായ കഴിവിനെയും സർഗാത്മകതയെയും അഭിനന്ദിച്ചുകൊണ്ട് എംഐസി ഇംഗ്ലീഷ് സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികൾ അവരുടെ ആത്മവിശ്വാസവും സർഗാത്മകതയും വളർത്തുന്നതിന് ഏറെ സഹായകരമാണെന്നും പ്രിൻസിപ്പൽ ഫിജുല വിജയികളെ അനുമോദിച്ചുകൊണ്ട് അറിയിച്ചു.

Jan oushadi

Comments are closed.