കുട്ടികളുടെ ചിന്തകൾക്ക് വേദിയൊരുക്കി മലർവാടി ബാലസഭ ‘സ്നേഹസംവാദം’

പുന്നയൂർക്കുളം: കുട്ടികളുടെ ചിന്തകൾക്കും ആശയങ്ങൾക്കും വേദിയൊരുക്കിക്കൊണ്ട് മലർവാടി ബാലസംഘം പുന്നയൂർക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ‘മലർവാടി ബാലസഭ 2026’ന്റെ ഭാഗമായി “കുട്ടികളുമായി ഒരു സ്നേഹസംവാദം” സംഘടിപ്പിച്ചു.പുന്നയൂർക്കുളം പതിനാലാം വാർഡ് മെമ്പർ ജയന്തി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളുമായി സൗഹൃദപരമായി സംവദിച്ച മെമ്പർ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. പതിന്നാലാം വാർഡിലെ റോഡുകളുടെ അവസ്ഥ, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ കുട്ടികൾ വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന് വാർഡ് മെമ്പർ ഉറപ്പു നൽകി. തുടർന്ന് മുഖ്യാതിഥിക്ക് മലർവാടിയുടെ വക സ്നേഹോപഹാരം സമ്മാനിച്ചു.ചടങ്ങിൽ മലർവാടി വനിതാ ഏരിയാ കോഡിനേറ്റർ ഫെസിയ നിയാസ് അധ്യക്ഷത വഹിച്ചു. വടക്കേക്കാട് ഏരിയാ കോഡിനേറ്റർ സലിം സി. കെ സ്വാഗതവും ഡോ. സൈനബ് ബെന്ന നന്ദിയും പറഞ്ഞു. ഫായിസ ഷബീബ്, സെറീന സാബിർ, റസിയ സലിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ഓർമ്മച്ചിത്രം പകർത്തിയതോടെ പരിപാടികൾ സമാപിച്ചു.




Comments are closed.