mehandi banner desktop
Chavakkad online

ദേശീയപാത വികസനം ഫൂട്ട് ഓവർ ബ്രിഡ്ജ് പാപ്പാളിയിലേക്ക് മാറ്റണം പുന്നയൂർക്കുളം പഞ്ചായത്തിലെ പ്രമേയം പാസ്സാക്കി

Ft

പുന്നയൂർക്കുളം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് മന്ദലാംകുന്നിൽ അനുവദിച്ച ഫൂട്ട് ഓവർ ബ്രിഡ്ജ് പാപ്പാളിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ പുന്നയൂർക്കുളം പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. 19-ാം വാർഡ് മെമ്പർ എം.വി. ഷിനോദ് ഈ പ്രമേയത്തെ പിന്തുണച്ചു. ​മന്ദലാംകുന്ന് സെന്ററിൽ നിന്നും വെറും 400മീറ്റർ അകലെ ബദർപള്ളിയിൽ നിലവിൽ പാലമുള്ളതിനാൽ അവിടെ പുതിയൊരു ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ ആവശ്യമില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത നടപ്പാലം പഞ്ചായത്തിലെ 17, 18, 19 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പാപ്പാളിയിലേക്ക് മാറ്റി നിർമ്മിക്കണം. ​പാപ്പാളിയിൽ നടപ്പാലം നിർമ്മിക്കുന്നത് വഴി തീരദേശ മേഖലയിലുള്ള ജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. കൂടാതെ കടിക്കാട് സ്കൂളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഇത് ഏറെ പ്രയോജനപ്പെടും. ​പൊതുജന താല്പര്യം മുൻനിർത്തി ഭരണസമിതി ഈ പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി ദേശീയപാത അതോറിറ്റി, ജില്ലാ കളക്ടർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് ശുപാർശ ചെയ്യണമെന്ന് പ്രമേയത്തിലൂടെ ബുഷറാ സുബൈർ ആവശ്യപ്പെട്ടു.

Jan oushadi

Comments are closed.