ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു

ചാവക്കാട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. മേഖല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി.പി. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നാസർ, മണ്ഡലം സെക്രട്ടറിമാരായ കെ.എൻ. സന്തോഷ്, അഷറഫ് ബ്ലാങ്ങാട്, സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ, മണ്ഡലം ട്രഷറർ ഇസഹാഖ്, മുനിസിപ്പൽ കൗൺസിലർ സനൂബ് ശേഖരൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പറ, നേതാക്കളായ കെ.എച്ച്. ജബ്ബാർ, വാർഡ് പ്രസിഡന്റ് കർണൻ താമരശ്ശേരി, ഷെരീഫ് വോൾഗ, എ വി മുസ്തഫ , കമറുദ്ദീൻ പട്ടാളം, അലിക്കുട്ടി മണത്തല, അഡ്വ. ഡാലി, ഇബ്രാഹിം കറുപ്പൻവീട്ടിൽ എന്നിവർ സംസാരിച്ചു.



Comments are closed.