mehandi banner desktop
Chavakkad online

ഗ്യാനേഷ് കുമാർ രാജിവെച്ച് ജയിലിൽ പോകണം: വെൽഫെയർ പാർട്ടി

Ft

ഗുരുവായൂർ: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം വെട്ടിച്ചുരുക്കി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തെ ജയിലിലടക്കണമെന്നും വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് ജഫീർ ഇരിങ്ങപ്പുറം ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.​വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.​മുനിസിപ്പൽ വൈസ് പ്രസിഡന്റ് ആർ.വി. റിയാസ് സ്വാഗതമാശംസിച്ച ചടങ്ങിൽ നേതാക്കളായ വി.എം. ഹുസൈൻ, ലത്തീഫ് തൈക്കാട് എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Jan oushadi

Comments are closed.