ചാവക്കാട് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം ആചരിച്ചു

ചാവക്കാട് : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ കെ.വി. ഷാനവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.പത്താം വാർഡ് പ്രസിഡന്റ് രാജീവ് ചെഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എസ്. സന്ദീപ്, മുബാറക് ഇമ്പാറക്, ആർ.വി. അബ്ദുൾ ജബ്ബാർ, കെ. കൃഷ്ണൻ, ഹക്കിം, ബഷീർ, കുഞ്ഞു മുഹമ്മദ്, മുഹമ്മദ് ഉണ്ണി, ഉണ്ണികൃഷ്ണൻ, ബിനീഷ് കെ.എം, തിലകൻ സി.വി, മജീദ്, ഖാലിദ്, രാധാകൃഷ്ണൻ, എ.എസ്. സുരേഷ്, അനീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.




Comments are closed.